കേളകം:ജീവൻ രക്ഷാ മരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്ജ് കത്തി നശിച്ച് കണ്ണീരിലായ അടയ്ക്കാത്തോട്ടിലെ കുടുംബത്തിന് സ്വാന്തനമായി പുതിയ ഫ്രിഡ്ജ് എത്തിച്ചു നൽകി.മാധ്യമ പ്രവർത്തകനായ സജീവ് നായർ ഇടപെട്ടാണ് അടയ്ക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ നെല്ലിശ്ശേരി സഫിയ
ക്കാണ് പുതിയ ഫ്രിഡ്ജ് എത്തിച്ചുനൽകിയത്.സഫിയയുടെ ഭർത്താവിന്റെ ഇൻസുലിനും മറ്റ് മരുന്നുകളും മകന്റെ മരുന്നുകളും ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്.ഈ ഫ്രിഡ്ജാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്.വിദേശത്ത് ജോലി ചെയ്യുന്ന യുവാവും സജീവ് നായരുടെ സഹപാഠിയുമായ പേര് പറയാൻ ആഗ്രഹിക്കാത്ത യുവാവ് സജീവ് നായരെ ബന്ധപ്പെടുകയും പണം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സഫിയ യുടെ കുടുംബത്തിന് പുതിയ ഫ്രിഡ്ജ് വാങ്ങി നൽകിയത്.


സഫിയ കൂലിവേലക്ക് പോയാണ് കുടുംബം കഴിയുന്നത്.പുതിയ ഫ്രിഡ്ജ് വാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്നതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകനായ സജീവ് നായർ ഇടപെട്ടത്.
വളരെയധികം സന്തോഷം ഉണ്ടെന്നും നന്ദി പറഞ്ഞാൽ തീരില്ലെന്നും സഹായിച്ചതിന് നന്ദിയുണ്ടെന്നും സഫിയ കരഞ്ഞു കൊണ്ട് പറഞ്ഞു.വാർഡ് മെമ്പർ ഷാന്റി സജി,അബ്ദുൾ ജബാർ,സജീവ് നായർ, എന്നിവരും ചേർന്നാണ് ഫ്രിഡ്ജ് കൈമാറിയത്.
Safiya will now survive in a new fridge